sa

ആലപ്പുഴ: അമ്പലപ്പുഴ നോർത്ത് വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ സന്തോഷ് കുമാർ (49) കുഴഞ്ഞുവീണ് മരിച്ചു. വില്ലേജിൽ നടക്കുന്ന സെൻസസ് സംബന്ധമായ ജോലിയുമായി ബന്ധപ്പെട്ട്‌ ബ്ലോക്ക് മാപ്പ് തയ്യാറാക്കുന്നതിനായി ഫീൽഡിൽ പോയി തിരികെയെത്തി വൈകി​ട്ട് ആറോടെ ഓഫീസ്‌ അടയ്ക്കുമ്പോഴാണ് സംഭവം. ഉടൻ തന്നെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: ഹിമ. മക്കൾ: ദേവനാരായണൻ, ഹരി കൃഷ്ണൻ.