 
അമ്പലപ്പുഴ: അനുജത്തി മരിച്ച് ഒരു മണിക്കൂറിനുള്ളിൽ ജ്യേഷ്ഠത്തിയും മരിച്ചു. പുറക്കാട് പുത്തൻനട കൈപ്പള്ളി വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഗൗരിക്കുട്ടിയമ്മ (85) വ്യാഴാഴ്ച രാത്രി 8.30 ഓടെ മരിച്ചു. അനുജത്തിയുടെ മരണവിവരം അറിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ പുത്തൻനട മoപ്പള്ളിത്തറ വീട്ടിൽ താമസിക്കുന്ന പങ്കി (88) യും മരിച്ചു. ഒരു കി.മീറ്ററിനുള്ളിലാണ് ഇരുവരുടേയും വീടുകൾ. പങ്കി കിടപ്പു രോഗിയായിരുന്നു.ഇരുവരുടേയും സംസ്ക്കാരവും ഇന്നലെ ഇരു വീട്ടുവളപ്പിലുമായി നടത്തി.ഗൗരിക്കുട്ടിയമ്മയുടെ സഞ്ചയനം 27ന് രാവിലെ 8 .30നും, പങ്കിയുടേത് 27ന് രാവിലെ 10.30നും നടക്കും. ഗൗരിക്കുട്ടിയമ്മയുടെ മകൻ ഉണ്ണിക്കൃഷ്ണൻ വർഷങ്ങൾക്കു മുൻപേ മരണമടഞ്ഞിരുന്നു. പങ്കിയുടെ മക്കൾ: മോഹനൻ, പ്രഭ, പ്രസന്ന, ഗീത, കുഞ്ഞുമോൻ. മരുമക്കൾ: അമ്മിണി, ബാബു, സാബു, അനി, പ്രിയ.