 
അമ്പലപ്പുഴ: മനോനില തെറ്റി പുന്നപ്ര ശാന്തിഭവനിൽ എത്തിയ കാട്ടൂർ സ്വദേശി സുഖം പ്രാപിച്ചു. കാട്ടൂർ ചെറിയപള്ളിക്കു സമീപം താമസിക്കുന്ന ആൻഡ്രൂസിനെ (52) ഇടവക വികാരി ഫാ.ജോസഫ് ഫെർണാണ്ടസും നാട്ടുകാരും ചേർന്ന് കഴിഞ്ഞ 19നാണ് ശാന്തി ഭവനിൽ എത്തിച്ചത്. തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആൻഡ്രൂസ്.