മാരാരിക്കുളം: വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രത്തിലെ പ്രാർത്ഥനായജ്ഞത്തിന്റെ 50-ാം വാർഷികവും നവരാത്രി സംഗീതോത്സവവും 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. 26ന് വൈകിട്ട് 4ന് പി.കെ. മേദിനിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.

പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പ്രകാശ് സ്വാമിയെ ആദരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ വി.ആർ.കൃഷ്ണതേജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, രവി പാലത്തിങ്കൽ എന്നിവർ സംസാരിക്കും. എക്സിബിഷൻ ഉദ്ഘാടനം സബ് ജഡ്ജ് എം.ടി. ജലജ റാണി ഉദ്ഘാടനം ചെയ്യും. തുടർന്ന് കരാക്കേ ഗാനമേള. 27 ന് രാവിലെ 10ന് മാതൃസംഗമം സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത് അദ്ധ്യക്ഷത വഹിക്കും. 10.30ന് ശീലങ്ങൾ, ശീലക്കേടുകൾ എന്ന വിഷയം ഗ്രേസ് ലാലും 12.30ന് ശിശുപരിപാലനം എന്ന വിഷയം ഡോ.എൽ.കെ.ഗായത്രിയും 2.30ന് മൊബൈൽ ഉപയോഗം അറിയേണ്ടതും അറിയേണ്ടാത്തതും വി.സന്തോഷും വൈകിട്ട് 5.30ന് അടുക്കളയും ആരോഗ്യവും പരിസ്ഥിതി പ്രവർത്തകൻ കെ.വി.ദയാലും അവതരിപ്പിക്കും.തുടർന്ന് മാജിക് ഷോ.

28 ന് രാവിലെ 10ന് കൗമാര സംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. അഡ്വ.പി.പി.ബൈജു അദ്ധ്യക്ഷത വഹിക്കും. 10.30ന് വ്യക്തിത്വ വികസനത്തെ സംബന്ധിച്ച് ഡോ.ഷൈജു ഖാലിദ് വിഷയം അവതരിപ്പിക്കും. 12.15ന് ആരോഗ്യസംരക്ഷണം മരുന്നുകൾ, പാർശ്വഫലങ്ങൾ എന്ന വിഷയത്തിൽ ഡോ.ജേക്കബ് വടക്കഞ്ചേരിയും 2ന് വിവര സാങ്കേതിക വിദ്യയും തൊഴിൽ സാദ്ധ്യതകളും എന്ന വിഷയത്തിൽ സുധീർ മേനോനും 3.30ന് ആസ്വാദനം ആവേശം യുവജനങ്ങളിൽ എന്ന വിഷയത്തിൽ സി.ദാമോദരനും ക്ളാസെടുക്കും. വൈകിട്ട് 6 ന് സംഗീതാർച്ചന. 29 ന് രാവിലെ 10ന് കുടുംബസംഗമം മുൻ മന്ത്റി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി മുഖ്യാതിഥിയാകും. വൈകിട്ട് 6 ന് കോമഡിഷോ. 30 ന് രാവിലെ 10ന് തൊഴിൽദായക സംരംഭങ്ങൾ വിഷയം എം.എച്ച്.റഷീദ് അവതരിപ്പിക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത മുഖ്യാതിഥിയാകും. വൈകിട്ട് 5ന് ഡോ.വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രി വീണ സംഗീതമേള. വൈകിട്ട് 6.30ന് മന്ത്രി കെ.രാധാകൃഷ്ണൻ വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കും. ലക്ഷ്മീനാരായണ ക്ഷേത്രം നിർമ്മിച്ച വീടിന്റെ താക്കോൽദാനവും മന്ത്രി നിർവഹിക്കും.തുടർന്ന് ക്ലാസിക്കൽ ഡാൻസ്. ഒക്ടോബർ ഒന്നിന് രാവിലെ 10ന് വിദ്യാർത്ഥി-രക്ഷാകർത്തൃ സംഗമം ഡോ.ആർ.രാജേഷ് ഉദ്ഘാടനം ചെയ്യും. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 2ന് പ്രതിഭാസംഗമം കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് നൃത്ത ആരാധന. 2 ന് രാവിലെ 10.30ന് സർവമത പ്രാർത്ഥന മുഖ്യ വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് ലക്ഷ്മീനാരായണ രക്തദാന സന്നദ്ധസേന ക്ലബ് ഉദ്ഘാടനം എ.ഡി.എം എസ്.സന്തോഷ് നിർവഹിക്കും. 3.30ന് താരസംഗമം, 6ന് ഡാൻസ്.

3ന് രാവിലെ 9.45 ന് പുരാണ ഇതിഹാസങ്ങൾ- പ്രാർത്ഥനയും വീണ്ടുവിചാരവും സെമിനാർ മുൻ മന്ത്റി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ് മുഖ്യാതിഥിയും. കവി രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് തിരുവാതിരകളി, 7ന് സംഗീതരാവ്. 4ന് രാവിലെ 10 ന് സുവർണ ജൂബിലി സ്മാരകമന്ദിരം ശിലാസ്ഥാപനം മന്ത്റി വി.എൻ. വാസവൻ നിർവഹിക്കും. ടി.എസ്.വിശ്വൻ അദ്ധ്യക്ഷത വഹിക്കും.രാത്രി 8ന് നാടകം. 5ന് രാവിലെ 8ന് വിദ്യാരംഭം. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സുവനീർ പ്രകാശനം സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. ആർ.നാസർ, എ.എ.ഷുക്കൂർ, വെള്ളിയാകുളം പരമേശ്വരൻ, എം.സന്തോഷ് കുമാർ, പി.വി.ബൈജു എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ ടി.ബി.സിംസൺ സ്വാഗതവും ജനറൽ കൺവീനർ രവി പാലത്തുങ്കൽ നന്ദിയും പറയും. 6.30ന് കഥാപ്രസംഗം.