
ആലപ്പുഴ: കളർകോട് ഗവ യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവിട്ട് 10 ക്ലാസ് മുറികളടങ്ങിയ കെട്ടിടമാണ് നിർമ്മിക്കുന്നത്. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാദ്ധ്യയക്ഷ സൗമ്യ രാജ് അദ്ധ്യക്ഷയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത, ക്ഷേമകാരി സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്, സ്‌കൂൾ പ്രധാനാദ്ധ്യാപിക അനിത ആർ.പണിക്കർ, വാർഡ് കൗൺസിലർ ഹരികൃഷ്ണൻ, എസ്.എം.സി ചെയർമാൻ പി.പ്രവീൺ എന്നിവർ പങ്കെടുത്തു.