k
കെ.പി.റോഡിൽ അക്രമത്തിൽതകർന്ന കെ.എസ്.ആർ.ടി.സി ബസ്

കായംകുളം : നഗരത്തിലും പരിസര പ്രദേശങ്ങളിലും ഹർത്താൽ പൂർണം. കെ.പി.റോഡിൽ മൂന്നാം കുറ്റിക്കു സമീപം കെ.എസ്.ആർ.ടി.സി.ബസിനു നേരെ കല്ലേറുണ്ടായി. അടൂർ ഭാഗത്തു നിന്നും കായംകുളത്തേക്കു വന്ന ബസിനു നേരെ ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു ആർക്കും പരിക്കില്ല. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപ്പെട്ടു. വള്ളികുന്നം പൊലീസ് കേസെടുത്തു.തുറന്നു പ്രവർത്തിച്ച ബാങ്ക് അടപ്പിക്കാൻ ഉള്ള ഹർത്താൽ അനുകൂലികളുടെ ശ്രമം പൊലീസ് തടഞ്ഞു.കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
കെ പി റോഡിൽ മൂന്നാംകുറ്റി ജംഗ്ഷന് സമീപം ബൈക്കിൽ വന്ന ആളുകളാണ് കായംകുളത്തേക്ക് പോവുകയായിരുന്ന ബസിന് നേരെ കല്ലെറിഞ്ഞത് കല്ലേറിൽ ആർക്കും പരിക്കില്ല.നഗരത്തിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി.