 
മാന്നാർ: ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ഉപകരണങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയ്ക്കണമെന്ന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെങ്ങന്നൂർ മേഖല പ്രസിഡൻറ് സാം ഡേവിഡ് ഉദ്ഘാടനം ചെയ്തു. മാന്നാർ പെൻഷൻ ഭവനിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.ജെ. സാമുവൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം സാനു ഭാസ്കർ മുഖ്യ പ്രഭാക്ഷണം നടത്തി. ജില്ലാ എക്സിക്യുട്ടിവ് അംഗം കെ.ജി മുരളി വിദ്യാഭ്യാസ അവാർഡ് വിതരണവും ജില്ലാ ജോയിന്റ് സെക്രട്ടറി സജി എണ്ണക്കാട് ആദരിക്കലും നിർവഹിച്ചു.
പ്രതിനിധി സമ്മേളനം മേഖല വൈസ് പ്രസിഡന്റ് അഖിൽ മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നിയാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അർച്ചന ശ്രീകുമാർ, മേഖല സെക്രട്ടറി രജി മാത്യു, ട്രഷറർ ജോൺസൺ, യൂണിറ്റ് വൈസ് പ്രസിഡന്റ് ആനന്ദൻ, മേഖല കമ്മിറ്റിയംഗം ജിതേഷ് സി.നായർ, പമ്പ സ്വാശ്രയ സംഘം പ്രസഡന്റ് ജോർജ് ഫിലിപ്പ്, അനീഷ് മുഹമ്മദ്, ഷൈൻ, മനീഷ് എന്നിവർ സംസാരിച്ചു .
ഭാരവാഹികളായി ജിതേഷ് സി.നായർ (പ്രസിഡന്റ് ), ഷിബു ഫിലിപ്പോസ് (വൈസ് പ്രസിഡന്റ്), സി.ഐ. നിയാസ് (സെക്രട്ടറി), മഹേഷ് (ജോ.സെക്രട്ടറി), സാമു ഭാസ്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു