photo
എസ്.എൻ.ഡി.പി യോഗം ഉഴുവ ശ്രീകൃഷ്ണവിലാസം 747-ാം നമ്പർ ശാഖയിൽ 45വർഷം ശാഖാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച എൻ.ചെല്ലപ്പനെ ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി.അനിയപ്പൻ ആദരിക്കുന്നു

ചേർത്തല:എസ്.എൻ.ഡി.പി യോഗം ഉഴുവ ശ്രീകൃഷ്ണവിലാസം 747-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം നടത്തി. ഗുരുപൂജ, ഭജന,ഗുരുദേവചരിത്രത്തെ അധികരിച്ചുള്ള പ്രശ്നോത്തരി,ദൈവദശക പാരായണ മത്സരം, ഗുരുപ്രസാദ വിതരണം,സമാധി പ്രാർത്ഥന എന്നിവ ഉ്ണടായിരുന്നു.ദേവദാസ് ഗുരുകുലം ആത്മീയ പ്രഭാഷണം നടത്തി. ബി.ജയറാം ഓതേകാട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കോളർഷിപ്പ് വിതരണവും ആദരിക്കലും യൂണിയൻ മുൻ കൗൺസിലർ ടി.സത്യൻ നിർവഹിച്ചു. 45വർഷം ശാഖാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച എൻ.ചെല്ലപ്പനെ ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി.അനിയപ്പൻആദരിച്ചു.ശാഖ സെക്രട്ടറി എൻ.ചന്ദ്രസേനൻ സ്വാഗതം പറഞ്ഞു.