 
പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി ശ്രീഭദ്ര സ്വയം സഹായ സമിതിയുടെ പത്താം വാർഷികം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ .എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മികച്ച വിജയം നേടിയ കുട്ടികൾക്ക് തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ അവാർഡുകൾ വിതരണം ചെയ്തു. രക്ഷാധികാരി കെ.ആർ. അപ്പുക്കുട്ടൻ നായർ വയോജനങ്ങളെ ആദരിച്ചു. ചന്ദ്രശേഖരൻ നായർ , മനോജ്, പഞ്ചായത്തംഗം വിമൽ രവീന്ദ്രൻ , മുകുന്ദൻ നായർ , ഷൺമുഖൻ നായർ എന്നിവർ സംസാരിച്ചു.