ചേർത്തല: മുഹമ്മ ശ്രീ പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ യജ്ഞം ഇന്നു മുതൽ ഒക്ടോബർ 3 വരെ നടക്കും.
ഇന്ന് രാവിലെ 8 ന് നാരായണീയ പാരായണം, വൈകിട്ട് 7 ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.ടി.ഷാജൻ നവാഹ ദീപ പ്രകാശനം നടത്തും. നിറപറ സമർപ്പണം സിന്ധു ദിനേശ് പൈയും ആചാര്യ വരണം ദേവസ്വം മാനേജർ കെ.എസ്.രാജേഷും ഗ്രന്ഥസമർപ്പണം ശ്രീജിത്ത് ജെയ്നനും നിർവഹിക്കും. തുടർന്ന് ദേവി ഭാഗവത മാഹാത്മ്യ പ്രഭാഷണം നീലംപേരൂർ പുരുഷോത്തമ ദാസിന്റെയും മേൽശാന്തി സുരേഷ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ ആരംഭിക്കും. ഒക്ടോബർ 3 ന് രാവിലെ 8ന് പ്രകാരവിളക്ക്, 8.30 ന് സുഭദ്റാപൂജ, അവഭൃഥസ്നാനം.