മാവേലിക്കര: എസ്.സി, എസ്.ടി​ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്നൈറ്റ് ഐ.ടി.ഐയിൽ സീറ്റൊഴിവ്. എൻ.സി.വി.ടി​ ട്രേഡുകളിലേക്കു സിവിൽ, ഇലക്ട്രിഷ്യൻ, ഫിറ്റർ സ്റ്റൈപ്പെൻഡറി സീറ്റുകളി​ലാണ് ഒഴിവുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യവും സർക്കാരി​ൽ നിന്നുള്ള സ്റ്റൈപ്പെൻഡും ലഭിക്കും. താല്പര്യമുള്ളവർ 28ന് വൈകിട്ട് 3ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ജനറൽ വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്കും അപേക്ഷ സ്വീകരിക്കുന്നുണ്ട്. വിലാസം: പ്രിൻസിപ്പൽ, സ്നൈറ്റ് ഐ.ടി.ഐ, മാവേലിക്കര. ഫോൺ​: 04792303540, 9447976614, 9447115435.