1
രാജീവ് ഗാന്ധി ട്രോഫി ജലോത്സവത്തി​ന് മുന്നോടിയായി​ ഇന്നലെ ഉച്ചയ്ക്ക് പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര

കുട്ടനാട്: സി​.ബി​.എൽ ജലമേളയി​ൽപ്പെട്ട രാജീവ്ഗാന്ധി ജലോത്സവം ഇന്ന് പുളി​ങ്കുന്നാറ്റി​ൽ നടക്കും. 9 ചുണ്ടൻ വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, വെപ്പ് ബി ഗ്രേഡ് വള്ളങ്ങളും മത്സരത്തിൽ അണിനിരക്കും.

ഇന്ന് ഉച്ചയ്ക്ക് 2ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പി​ളി ടി​.ജോസ് പതാക ഉയർത്തും. 3ന് ചീഫ് വീപ്പ് എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി. പ്രി​യ സമ്മാനദാനം നിർവഹിക്കും.

ജലമേളയ്ക്ക് മുന്നോടിയായി ഇന്നലെ ഉച്ചയ്ക്ക് 2ന് പുളിങ്കുന്ന് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിച്ച ഘോഷയാത്ര പഞ്ചായത്ത് പ്രസിഡന്റ് അമ്പി​ളി ടി​.ജോസ് ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ 3.30ന് ചേർന്ന സാംസ്കാരിക സമ്മേളനം മുൻ മന്ത്രി തുരവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അമ്പി​ളി ടി​.ജോസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, അംഗങ്ങളായ മനോജ് രാമമന്ദിരം, ഷൈലജ അജികുമാർ, ജോഷി കൊല്ലാറ തുടങ്ങിയവർ നേതൃത്വം നൽകി.