തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വലിയവിളക്ക് ഉത്സവം ഒക്ടോബർ 17 ന് കൊടിയേറി 25 ന് ആറാട്ടോടെ സമാപിക്കും. ഉത്സവ പൊതുയോഗം നാളെ രാവിലെ 10.30 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. യോഗത്തിൽ വൈക്കം ഗ്രൂപ്പ് അസി. കമ്മിഷണർ ബി. മുരാരി ബാബു അദ്ധ്യക്ഷനാകും.