
ആലപ്പുഴ: കർഷക ഫെഡറേഷൻ നേതൃയോഗം നെൽനാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നെൽകൃഷി മേഖലകളിൽ ശാസ്ത്രീയ പഠനം നടത്തി കാർഷിക കലണ്ടറിന് രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. പി.കെ.പരമേശ്വരൻ, ജോമോൻ കുമരകം, ഇ.ഷാബ്ദ്ദീൻ, പി.ജെ.ജോസഫ്, ജേക്കബ് എട്ടുപറയിൽ, ബിനു മദനൻ, ഡി.ഡി.സുനിൽകുമാർ, തോമസ് ജോൺ എന്നിവർ സംസാരിച്ചു.