മാന്നാർ: എസ്.എൻ.ഡി​.പി​ യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖ ഗുരുക്ഷേത്രത്തിൽ ചിങ്ങം ഒന്നു മുതൽ നടക്കുന്ന ശ്രീനാരായണ ധർമചര്യ യജ്ഞവും ലോക സമാധാനത്തിനും ശാന്തിക്കുമായി നടത്തുന്ന വിശ്വശാന്തി പ്രാർത്ഥനയും നാളെ സമാപിക്കും. വൈകി​ട്ട് 5.30ന് ആരംഭി​ക്കുന്ന സമൂഹ പ്രാർത്ഥനയ്ക്കുശേഷം യജ്ഞ സമർപ്പണം നടക്കും.

ശാഖ പ്രസിഡന്റ്‌ എം. ഉത്തമൻ അദ്ധ്യക്ഷത വഹി​ക്കും. വൈസ് പ്രസിഡന്റ്‌ വി. പ്രദീപ്‌ കുമാർ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാസംഘം പ്രസിഡന്റ്‌ സുജാ സുരേഷ്, വൈസ് പ്രസിഡന്റ്‌ സുധാ വിവേക്, മഹാകവി കുമാരനാശാൻ സ്മാരക കുടുംബയോഗം കൺവീനർ വിവേകാനന്ദൻ, താഴവന ടി​.കെ. ലക്ഷ്മണൻ തന്ത്രി സ്മാരക കുടുംബയോഗം കൺവീനർ അശ്വതി വേണുഗോപാൽ, ആർ.ശങ്കർ സ്മാരക കുടുംബയോഗം കൺവീനർ സജിത ദാസ്, വയൽവാരം കുടുംബയോഗം കൺവീനർ ഗംഗാധരൻ മരോട്ടിമൂട്ടിൽ, അനശ്വരീയം കുമാരി സംഘം സെക്രട്ടറി ആര്യശ്രീ എന്നിവർ സംസാരി​ക്കും. വനിത സെക്രട്ടറി ലത ഉത്തമൻ സ്വാഗതവും അജിത രഘു നന്ദിയും പറഞ്ഞു. തുടർന്ന് തെരളി നിവേദ്യ വഴിപാട് വിതരണം.