photo
എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര വടക്ക് 654-ാം നമ്പർ ശാഖയിൽ നടന്ന മഹാസമാധി സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര വടക്ക് 654-ാം നമ്പർ ശാഖയിൽ നടന്ന മഹാസമാധി സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ആർ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.സി.സുനീത് ബാബു സമാധി ദിന സന്ദേശം നൽകി. ശാഖാംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വനിതാസംഘം കേന്ദ്രസമിതി അംഗം തങ്കമണി ഗൗതമൻ, വി.ആർ.ഭാസ്കരൻ, വി.ആർ.രമേശൻ, ബിനു പുതിയായി വെളി എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എം.എൻ.അശോകൻ സ്വാഗതവും വനിതാസംഘം സെക്രട്ടറി മിനി കൊച്ചുകുട്ടൻ നന്ദിയും പറഞ്ഞു.