photo
അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ പതിനെട്ടാമത് വാർഷിക കൂട്ടായ് കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:മുഹമ്മയുടെ ജനകീയ കൂട്ടായ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ പതിനെട്ടാമത് വാർഷിക കൂട്ടായ്മ മലയാളത്തിന്റെ വയലാർ രാമവർമ്മയുടെ സ്മരണകളുള്ള ചന്ദ്രകളഭത്തിൽ നടന്നു.പതിനെട്ടാമത് വാർഷിക കൂട്ടായ്മ കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു.മുഹമ്മ കെ ഇ കാർമൽ അക്കാദമി പ്രിൻസിപ്പൽ ഫാദർ സാംജി വടക്കേടം മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടർ സൈറു ഫിലിപ്പ്,ഡോ.സിറാബുദ്ദീൻ,ഫാദർ സനീഷ് മാവേലി,ബേബി തോമസ് കണ്ണങ്കര,ഡോക്ടർ ബിജു മോഹൻ,ബിജു തൈപ്പറമ്പിൽ,വിദ്യാസാഗർ,കെ. എസ്.സേതുനാഥ് എന്നിവർ സംസാരിച്ചു . സി.പി ഷാജി അരങ്ങ് സ്വാഗതവും അനിൽ ആര്യാട് നന്ദിയും പറഞ്ഞു.ദേവിക സുരേഷ് , അനന്തു അനിൽ,അനന്യ അനിൽ എന്നിവരുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു