a

മാവേലിക്കര: നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ. മുരളീധരനാണ് (64) ആണ് മരിച്ചത്. കഴിഞ്ഞ 15 നു വൈകിട്ടു വലിയപെരുമ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം. പാൽ വാങ്ങാൻ പോകവേ തെരുവ്നായ കുറുകെ ചാടിയതിനെത്തുടർന്ന് സൈക്കിളിൽ നിന്നു വീണ മുരളീധരന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റു. ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുമ. മക്കൾ: ശരത്, ശരണ്യ.