bd
കണ്ണൻ

ഹരിപ്പാട്: ജമ്മുവിൽ മലയാളി സൈനികൻ ഡ്യൂട്ടിക്കിടെ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ. കണ്ണനാണ് (26) മരിച്ചത്. ജമ്മുവിൽ രാഷ്ട്രീയ റൈഫിളിൽ ആയിരുന്നു കണ്ണൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഓണത്തിന് നാട്ടിലെത്തി 17നാണ് മടങ്ങിയത്. ഭാര്യ:ദേവു. മാതാവ്: പത്മാക്ഷി. മൃതദേഹം ഇന്ന് വൈകിട്ട് 7ഓടെ വിമാന മാർഗം നാട്ടിലെത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നാളെ രാവിലെ 9ഓടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.