ghh
എസ് എൻ ഡി പി യോഗം കണിച്ചനെല്ലൂർ പരിമണം ശാഖായോഗത്തിന്റെയും മാവേലിക്കര പ്രിസൈസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയക്യാമ്പും ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ് എൻ ഡി പി യോഗം കണിച്ചനെല്ലൂർ പരിമണം ശാഖായോഗത്തിന്റെയും മാവേലിക്കര പ്രിസൈസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയക്യാമ്പും നടത്തി .ശാഖാ പ്രസിഡന്റ് ദേവരാജന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘടനം ചെയ്‌തു .ശാഖ സെക്രട്ടറി വിനോദ്‌കുമാർ.വി ,അനിൽകുമാർ എസ്,രതീഷ് എന്നിവർ സംസാരിച്ചു.ഡോ. സുലക്ഷണ നേത്രപരിപാലനം സംബന്ധിച്ചു ബോധവത്കരണക്ലാസ്സ് നടത്തി.