
ആലപ്പുഴ: അതിവേഗ ഓട്ടക്കാരനെ എ.എം ആരിഫ് എം പി ആദരിച്ചു. ഭോപ്പാലിൽ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ നൂറ് മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ലിയോ തേർട്ടീന്ത് സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥി കൂടിയായ ആഷ്‌ലിൻ അലക്‌സാണ്ടറിനെയാണ് എം.പി വീട്ടിലെത്തി ആദരിച്ചത്.
സി.പി. എം ഏരിയ സെക്രട്ടറി ടി.വി.രാജേഷ്, ആഷ്‌ലിന്റെ മാതാപിതാക്കളായ അലക്‌സാണ്ടർ, ജാൻസി എന്നിവർ സന്നിഹിതരായിരുന്നു.
ലിയോ അത്‌ലറ്റിക് അക്കാഡമിയിൽ പരിശീലനം നടത്തുന്ന ആഷ്‌ലിൻ 10.68 സെക്കന്റിലാണ് വെന്നിക്കൊടി പാറിച്ചത്. ഒക്ടോബർ 13 മുതൽ 16 വരെ കുവൈറ്റിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആഷ്ലിൻ.
.