മാരാരിക്കുളം:പാതിരപ്പള്ളി പാട്ടുകളം രാജരാജേശ്വരി ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹ യജ്ഞവും നവരാത്രി മഹോത്സവവും ഇന്നു മുതൽ ഒക്ടോബർ 5 വരെ നടക്കും. ഇന്ന് വൈകിട്ട് 7ന് ഡോ.ആർ.വി.രാംലാൽ ദീപപ്രകാശനം നടത്തും.ക്ഷേത്രയോഗം സെക്രട്ടറി വി.കെ.സാനു ഗ്രന്ഥ സമർപ്പണവും വടുതല എൻ.പി.ബൈജു ശാന്തി അനുഗ്രഹ പ്രഭാഷണവും നടത്തും. 25ന് രാവിലെ 10ന് ഗായത്രിഹോമം,ഉച്ചയ്ക്ക് 12ന് ആചാര്യപ്രഭാഷണം.26ന് രാവിലെ 7.30 മുതൽ ദേവീ ഭാഗവത പാരായണം,വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന.27ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം,11ന് നവാക്ഷരി ഹോമം,ഉച്ചയ്ക്ക് 2.30ന് മഹിഷാസുരമർദ്ധിനി അവതാരം.28ന് രാവിലെ 10ന് മഹാകാളി അവതാരം,10.30ന് ധാരാഹോമം.30ന് രാവിലെ 11ന് പാർവതിപരിണയം,ഉച്ചയ്ക്ക് ഒന്നിന് വിശോൽ പ്രസാദഉൗട്ട്,വൈകിട്ട് 7ന് ഭഗവതിസേവ.ഒക്ടോബർ ഒന്നിന് രാവിലെ 11.30ന് നവഗ്രഹപൂജ,വൈകിട്ട് 5ന് സർവൈശ്വര്യപൂജ.2ന് വൈകിട്ട് 5.30ന് പൂജവെയ്പ്പ്,6.45ന് സ്വരസ്വതി​ പൂജ,3ന് രാവി​ലെ 11.30ന് അവഭൃഥസ്നാനം,വൈകി​ട്ട് 7ന് സംഗീതസദസ്.4ന് വൈകി​ട്ട് 7ന് സംഗീതസദസ്.5ന് രാവി​ലെ 7ന് വി​ജയദശമി​,പൂജയെടുപ്പ്,വി​ദ്യാരംഭം,സോപാനസംഗീതം,രാത്രി 8ന് പുല്ലാങ്കുഴൽ കച്ചേരി.