 
ചേർത്തല:കെ.എസ്.എസ്.പി.യു മാരാരിക്കുളം വടക്ക് യൂണിറ്റ് കുടുംബമേള പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന പെൻഷൻകാരേയും അവാർഡ് ജേതാക്കളേയും ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പരമേശ്വരൻ ആദരിച്ചു.ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ അനുമോദിക്കൽ ചടങ്ങ് നിർവഹിച്ചു.ബ്ലോക്ക് സെക്രട്ടറി എം.വി.സോമൻ,വൈസ് പ്രസിഡന്റ് കെ.ജി.നെൽസൻ എന്നിവർ സംസാരിച്ചു.ഡോ.പി.എസ്.ചന്ദ്രൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.തുടർന്ന് കലാപരിപാടികളും നടന്നു.യൂണീറ്റ് വൈസ് പ്രസിഡന്റ് ടി.എൻ.പത്മനാഭകുറുപ്പ് സമ്മാനദാനം നടത്തി.സെക്രട്ടറി പി.വി.സുരേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എൻ.ചെല്ലപ്പൻ നന്ദിയും പറഞ്ഞു.