mdma

ആലപ്പുഴ: മയക്കുമരുന്നായ എം.ഡി.എം.എയുമായി വണ്ടാനം സ്വദേശികളായ കണ്ണങ്ങേഴം വീട്ടിൽ അസറുദീൻ (23) സെയ്ഫുദ്ദീൻ (24) എന്നിവരെ എക്‌സൈസ് സംഘം പിടികൂടി. ഇവരിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിൽപ്പനയ്‌ക്കിടെയാണ് ഇരുവരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്‌ടർ എസ്. സതീഷ്, പ്രിവന്റീവ് ഓഫീസർമാരായ ഇ.കെ. അനിൽ, പി.ടി. ഷാജി, എസ്. മധു, സിവൽ എക്‌സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, റെനീഷ്, ഷെഫീക്ക്, വനിതാ സിവൽ എക്‌സൈസ് ഓഫീസർ ബബിതാ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.