 
ചേർത്തല:ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് ദിവസമായി നടക്കുന്ന സമത 2022 എന്ന ഗൈഡ് സഹവാസ ക്യാമ്പിന്റെ രണ്ടാം ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.ജയശങ്കർ,അനിൽ ബി.കൃഷ്ണ,ഗൈഡ് ക്യാപ്റ്റൻ മെർലിൻ തോമസ് എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ എ.എസ്.ബാബു സ്വാഗതം പറഞ്ഞു.