ചേർത്തല:മുഹമ്മ കായിപ്പുറം സന്മാർഗ സന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം 26 ന് ആരംഭിച്ച് ഒക്ടോബർ 5 ന് സമാപിക്കും. നവരാത്രി മണ്ഡപത്തിൽ 26 ന് വൈകിട്ട് 6.45 ന് ക്ഷേത്രം തന്ത്റി എൻ. നീലകണ്ഠൻ നമ്പുതിരി ദീപ പ്രകാശനം നടത്തും.7 ന് നൃത്ത സന്ധ്യ. 27 ന് വൈകിട്ട് 7 ന് സംഗീത സദസ്. 28 ന് നാമസങ്കീർത്തനം. 29 ന് വൈകിട്ട് 5.30ന് നെയ് വിളക്കർച്ചന, 7 ന് സംഗീതസദസ്, 30 ന് വീണാ വേണു നാദതരംഗം. ഒക്ടോബർ ഒന്നിന് വൈകിട്ട് 7 ന് ക്ലാസിക്കൽ ഡാൻസ്. 2 ന് വൈകിട്ട് 7 ന് സംഗീത സന്ധ്യ.3 ന് വൈകിട്ട് 7 ന് മാന്റലിൻ കച്ചേരി.4 ന് വൈകിട്ട് 7 ന് നൃത്ത സന്ധ്യ.5 ന് രാവിലെ 7ന് പൂജയെടുപ്പ്,വിദ്യാരംഭം, 8.30 മുതൽ ക്ഷേത്രം മേൽശാന്തി സതീശൻ കിഴക്കേ അറക്കലിന്റെ മുഖ്യ കാർമ്മത്തിൽ വിദ്യാഗോപാല മന്ത്റാർച്ചന നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് സുധീർ രാഘവൻ തൈപ്പറമ്പിൽ അറിയിച്ചു.