hdj
എൻ.ജി.ഒ. യൂണിയൻ ഹരിപ്പാട് ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി.ബി. ഹരിലാൽ ഉദ്ഘാടനം ചെയ്യുന്നു.

ഹരിപ്പാട് : ഹരിപ്പാട് റവന്യൂ ടവർ സർക്കാർ ഏറ്റെടുക്കണമെന്ന് എൻ.ജി.ഒ.യൂണിയൻ അൻപത്തിയൊൻപതാമത് ഹരിപ്പാട് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം എൻ.ജി.ഒ യുണിയൻ സംസ്ഥാനകമ്മിറ്റിയംഗം പി.ബി.ഹരിലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്.ഗുലാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ബി.ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി എസ്.ഗുലാം ( പ്രസിഡന്റ്), ആർ.ജോളി, പി.കെ.സോമനാഥൻ ആചാരി (വൈസ് പ്രസിഡന്റുമാർ ), ബി.ബിനു (സെക്രട്ടറി) പി.അജിത്ത്, ജെ.തുളസി (ജോയിന്റ് സെക്രട്ടറിമാർ ), യു.കെ റോണി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി.സജിത്ത്,ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അനിൽകുമാർ , ജില്ലാ സെക്രട്ടേറിയറ്റ് അംഗം എഫ്.റഷീദകുഞ്ഞ് , ആർ.സുശീലാദേവി, ജില്ലാകമ്മിറ്റിയംഗം എ.എസ്.മനോജ് എന്നിവർ പങ്കെടുത്തു.