ആലപ്പുഴ: എ.എസ്. കനാൽ ഈസ്റ്റ് റോഡിന്റെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ആറാട്ടുവഴി പാലത്തിനും പോപ്പി പാലത്തിനും ഇടയ്ക്കുള്ള ഭാഗത്ത് കലുങ്ക് പൊളിച്ചു പണിയുന്ന പ്രവർത്തികൾ ഇന്ന് ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ വഴിച്ചേരി ,കൊമ്മാടി റോഡുമായി ബന്ധിപ്പിക്കുന്ന ഇടറോഡുകൾ വഴി പോകണം.