അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ,വിശേഷാൽ കളഭാഭിഷേകവും 26 ന് ആരംഭിച്ച് ഒക്ടോബർ 5 ന് സമാപിക്കും. ഒക്ടോബർ 2 ന് പൂജവെയ്പ്പും, വിജയദശമി ( ബുധൻ ) പൂജയെടുപ്പ് , വിദ്യാരംഭവും നടക്കും.26 ന് വൈകിട്ട് നവരാത്രി മഹോത്സവത്തിൻ്റെ ഭദ്രദീപ പ്രകാശനം എൻ.എച്ച് 66 ഡപ്യൂട്ടി കളക്ടർ പ്രേംജി നിർവഹിക്കും. എല്ലാ ദിവസവും വിശേഷാൽ കളഭാഭിഷേകവും, സംഗീതക്കച്ചേരിയും, അന്നദാനവും ഉണ്ടായിരിക്കും.