അമ്പലപ്പുഴ : പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും, കൗൺസിലറും ട്രെയിനറുമായ ഡോ.അജ്നി മാളിയേക്കൽ രചിച്ച 'സന്തോഷത്തിന്റെ രസതന്ത്രം' എന്ന പുസ്തകം ഇന്ന് എ.എം. ആരിഫ് എം.പി പ്രകാശനം ചെയ്യും. വൈകിട്ട് 3 ന് അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടക്കുന്ന ചടങ്ങിൽ തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി പുസ്തകം ഏറ്റുവാങ്ങും. മാധ്യമപ്രവർത്തകൻ ശരത്ചന്ദ്രൻ, പ്രൊഫ.അമ്പലപ്പുഴ ഗോപകുമാർ, അജിത വി.അമ്പലപ്പുഴ എന്നിവർ പങ്കെടുക്കും.