ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, ആലപ്പുഴ എസ്.ഡി കോളേജ് എന്നിവയുടെ നേതൃത്വത്തിൽ എസ്.ഡി കോളേജിൽ സംഘടിപ്പിച്ച ദിശ തൊഴിൽമേള എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. തൊഴിൽമേളയിൽ 27ഓളം കമ്പനികളും 1613 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. 389 പേരെ തിരഞ്ഞെടുത്തു. 486 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. വാർഡ് കൗൺസിലർ എസ്.ഹരികൃഷ്ണൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഡി.എസ്.ഉണ്ണികൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.സരസ്വതി അന്തർജനം, എംപ്ലോയ്‌മെന്റ് ഓഫീസർ മഞ്ജു വി.നായർ, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ദാമുചന്ദ്രൻ എന്നിവർ പങ്കെടുത്തു.