ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ 5 വരെ വിവിധ ആഘോഷ പരിപാടികളോടെ നടക്കും. 26ന് വൈകിട്ട് 3ന് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന യജ്ഞത്തിൽ നവരാത്രി ജ്യോതിപ്രജ്വലനത്തോടെ തുടക്കം കുറിക്കും. തുടർന്ന് ദേവിസ്തവത്തെ അടിസ്ഥാനമാക്കിയുള്ള പഠന ക്ലാസ് നടക്കും. വിശ്വപ്രകാശം എസ് വിജയനന്ദന്റെ നേതൃത്വത്തിൽ നടക്കുന്ന ജ്ഞാന യജ്ഞം ഒക്ടോബർ 5ന് വിദ്യാരംഭം വരെ നീണ്ടുനിൽക്കും. എല്ലാ ദിവസവും ജ്ഞാനയജ്ഞവും, സംഗീതർച്ചനയും നടക്കും. ഒക്ടോബർ 3ന് പൂജവയ്പ്. ഓരോ ദിവസവും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. ഗുരു ഉപദേശിച്ചു തന്നിട്ടുള്ള രീതിയിൽ ആയിരിക്കും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി എൻ. അശോകൻ അറിയിച്ചു.