തുറവൂർ: വിദ്യാരംഗം കലാ - സാഹിത്യ വേദിയുടെ തുറവൂർ സബ് ജില്ലാതല പ്രവർത്തന ഉദ്ഘാടനവും സാഹിത്യ സെമിനാറും 27ന് രാവിലെ 10ന് തുറവൂർ ബി.ആർ.സി ഹാളിൽ നടക്കും.ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല അദ്ധ്യക്ഷയാകും. സാഹിത്യം വിദ്യാർത്ഥികളുടെ വീക്ഷണത്തിൽ എന്ന വിഷയത്തിൽ തുറവൂർ സബ് ജില്ലയിലെ 18 ഹൈസ്കൂളുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിക്കും. തുറവൂർ എ.ഇ.ഒ പ്രസന്നകുമാരി, കൺവീനർ കെ.കെ.അജയൻ എന്നിവർ നേതൃത്വം നൽകും.