മാന്നാർ: പാവുക്കര വിരുപ്പിൽ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. നാളെ രാവിലെ 8ന് ഭരണിക്കാവ് കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ദേവീ ഭാഗവത പാരായണം, 11ന് ക്ഷേത്രം മേൽശാന്തി ചിങ്ങോലി ചെറുവല്ലൂർ മഠം വിഷ്ണു നമ്പൂതിരി നവരാത്രി ആഘോഷ ഉദ്ഘാടനംനിർവ്വഹിക്കും. രാത്രി 8 മുതൽ ആത്മീയ പ്രഭാഷണം.
ഒക്ടോബർ മൂന്നിന് വൈകിട്ട് പൂജവയ്പ്, നാലിന് അഖണ്ഡ നാമജപം, 5 ന് രാവിലെ ഗണപതിഹോമം, സരസ്വതി പൂജ എന്നിവയ്ക്ക് ശേഷം പൂജയെടുപ്പ്, വിദ്യാരംഭം. വൈകിട്ട് 6ന് പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി വരവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
തുടർന്ന് നടക്കുന്ന സമാപന സമ്മേളനവും അവാർഡ് ദാനവും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സെലീന നൗഷാദ്, ശാലിനി രഘുനാഥ്, മഹിളാ സമാജം പ്രസിഡന്റ് ലതിക അജി, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം, കരയോഗം സെക്രട്ടറി ടി.മുരളീധരൻ, ഖജാൻജി കെ.എം ശ്രീകുമാർ എന്നിവർ സംസാരിക്കും.