മാവേലിക്കര- വാത്തികുളം ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 26 മുതൽ ഓക്ടോബർ 5 വരെ നടക്കും. 26ന് വൈകിട്ട് 6ന് സോപാനസംഗീതം, രാത്രി 7.30ന് തിരുവാതിര. 27ന് വൈകിട്ട് 6ന് സംഗീതാർച്ചന, രാത്രി 7ന് തുള്ളൽത്രയം. 28ന് വൈകിട്ട് 6ന് വയലിൻ സോളോ, രാത്രി 7ന് സംഗീതസദസ്. 29ന് വൈകിട്ട് 6ന് സംഗീതാർച്ചന, രാത്രി 7ന് നൃത്തങ്ങൾ. 30ന് വൈകിട്ട് 6ന് പഞ്ചവാദ്യം, രാത്രി 7ന് സംഗീതസദസ്സ്. ഓക്ടോബർ 1ന് വൈകിട്ട് 6ന് വയലിൻ കച്ചേരി, രാത്രി 7ന് നൃത്തങ്ങൾ. 2ന് വൈകിട്ട് 6ന് സംഗീതാർച്ചന, രാത്രി 7ന് വയലിൻ അരങ്ങേറ്റം. 3ന് വൈകിട്ട് 6ന് സംഗീതാർച്ചന, രാത്രി 7ന് നാമജപലഹരി. മഹാനവമി ദിവസമായ 4ന് വൈകിട്ട് 6ന് ഇരട്ടക്കേളി, രാത്രി 7ന് കഥകളി. വിജയദശമി ദിവസമായ രാവിലെ 6ന് സംഗീതാർച്ചന, 7ന് പൂജയെടുപ്പും വിദ്യാരംഭവും.