മാവേലിക്കര: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യം ഉന്നയിച്ചു 26ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് ഓർഗനൈസേഷസ് മാവേലിക്കര മേഖലാ കൺവൻഷൻ നടത്തി. മാവേലിക്കര മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന കൺവൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ആർ.രമേശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ.നവാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.സുരേഷ്, ജോ.സെക്രട്ടറി സി.എൻ.പ്രമോദ്, മേഖലാ സെക്രട്ടറി കെ..സുരേഷ്ബാബു, നസിറ, കലേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.