മാവേലിക്കര: അറനൂറ്റിമംഗലം ഫുട്‌ബാൾ കൂട്ടായ്മയുടെ നേതൃത്വത്തിലുളള അഖില കേരള ഫുട്‌ബാൾ ടൂർണമെന്റ് ഇന്ന് മുതൽ 28 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് എം.എസ്.അരുൺകുമാർ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ടി.യശോധരൻ അധ്യക്ഷനാകും. മുൻ എം.എൽ.എ ആർ.രാജേഷ് മുഖ്യാതിഥിയാകും. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് ചികിത്സാ സഹായം വിതരണം ചെയ്യും. 28ന് വൈകിട്ട് 6.30ന് ചേരുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി എസ്.അഖിലേഷ് അധ്യക്ഷനാകും. മാവേലിക്കര ഇൻസ്‌പെക്ടർ സി.ശ്രീജിത് മുഖ്യാതിഥിയാ​കും.