ആലപ്പുഴ: പോള - ചാത്തനാട് ശ്രീഗുരുദേവാദർശ പ്രചരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള നവരാത്രി മഹോത്സവം ഒക്‌ടോബർ മൂന്നു മുതൽ അഞ്ചു വരെ എസ്.ജി.പി.എസ് നഗറിൽ നടക്കും. മൂന്നിന് വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ ഭദ്രദീപം തെളിയിക്കും. പൂജവയ്പ്പ്, സരസ്വതി പൂജ, ഭജന എന്നിവ നടക്കും. നാലിന് വിവിധ കലാമത്സരങ്ങൾ, നവനീത ഗീതങ്ങൾ, ആലപ്പുഴ സരോവരം ഓർക്കസ്‌ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും. അഞ്ചിന് പൂജയെടുപ്പ്, കെ.ജി. ഗിരീഷന്റെ നേതൃത്വത്തിൽ ആദ്യക്ഷരം കുറിക്കൽ എന്നിവ നട‌ക്കുമെന്ന് പ്രസിഡന്റ് കെ.ബി. സാധുജൻ, സെക്രട്ടറി എസ്. അജിത്ത്, കൺവീനർ വി.ഡി. സോണി എന്നിവർ അറിയിച്ചു.