അരൂർ: അരൂർ പള്ളിവെളിയിൽ ഫാമിലി ട്രസ്റ്റിന്റെ 6-ാമത് വാർഷികവും കുടുംബ സംഗമവും ഇന്ന് അമ്മനേഴത്ത് ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് രക്ഷാധികാരി പി.സി.സുരേഷ് കുമാർ പതാക ഉയർത്തും. തുടർന്ന് കുട്ടികളുടെ കലാവിരുന്ന് . ഉച്ചയ്ക്ക് 2 ന് വാർഷിക സമ്മേളനം ഗുരുധർമ്മ പ്രചാരണ സഭ എറണാകുളം ജില്ലാ പ്രസിഡൻറ് എൻ.കെ. ബൈജു ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പി.എ. പകജാക്ഷൻ അദ്ധ്യക്ഷനാകും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച തൃശൂർ സിറ്റി പൊലീസ് അസി.കമ്മീഷണർ കെ.കെ. സജീവിനെ യോഗത്തിൽ ആദരിക്കും.