ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഇന്നു മുതൽ ഒക്ടോബർ 5 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തും.സംഗീതോത്സവ ഉദ്ഘാടനം സിനിമ-ടെലിവിഷൻ താരം കുമാരി മീനാക്ഷി രവീന്ദ്രൻ നിർവഹിക്കും.തുടർന്ന് സ്റ്റാർ സിംഗർ ഫെയിം സുജിത്ത്ലാൽ സംഗീതസദസ് അവതരിപ്പിക്കും.26ന് രാവിലെ 8ന് പൊൻകുന്നം സൂരജ്ലാലിന്റെ സംഗീതാരാധന,വൈകിട്ട് സനാ സുരേഷിന്റെ നൃത്തം , 27ന് വൈകിട്ട് 7ന് ചേപ്പാട് പ്രദീപിന്റെ സംഗീതാരാധന,28ന് വൈകിട്ട് 7ന് ശ്രീജിത്ത് കമ്മത്തിന്റെ പുല്ലാംകുഴൽ കച്ചേരി, 29ന് വൈകിട്ട് 7ന് ഡോ.ഗീതു ഹരിദാസന്റെ സംഗീതാരാധന,30ന് വൈകിട്ട് 7ന് ചേർത്തല സി.എസ്.ശ്രീജേഷിന്റെ മാന്റലിൻ കച്ചേരി, ഒക്ടോബർ ഒന്നിന് വൈകിട്ട് 7ന് വൈക്കം സജികുമാറിന്റെ സംഗീത കച്ചേരി, 2ന് വൈകിട്ട് 7ന് ആലപ്പുഴ സി.വേണുഗോപാലിന്റെ സംഗീത കച്ചേരി, 3ന് വൈകിട്ട് 7ന് ചേപ്പാട് പ്രദീപിന്റെ വയലിൻ കച്ചേരി, 4ന് വൈകിട്ട് 7ന് ജയലക്ഷ്മീ കൃഷ്ണകുമാറിന്റെ സംഗീതാരാധന, 5ന് രാവിലെ 7 മുതൽ വിദ്യാരംഭം.