ചേപ്പാട്: വെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കിഴക്ക് 1064-ാം നമ്പർ എൻ.എസ്.എസ് കരയോഗം, ചേപ്പാട് കന്നിമേൽ 1047-ാം നമ്പർ എൻ.എസ്.എസ് കരയോഗം, ഗ്രാമസേവ സമാജം എന്നിവയുടെ നേതൃത്വത്തിൽ ചതുർശത വഴിപാട് നടന്നു. കന്നിമാസത്തിലെ മകം നാളിലാണ് ചതുർശത വഴിപാട് നടത്തുന്നത്. കായംകുളം രാജാവിനെ യുദ്ധത്തിൽ സഹായിക്കാൻ ഓരോ കരയിൽ നിന്നും 101 നായർ പടയാളികൾ പോയി യുദ്ധം ജയിച്ചു തിരികെ വന്നതിന്റെ സന്തോഷം പങ്കുവയ്ക്കാൻ അമ്മയ്ക്ക് നൽകുന്ന നിവേദ്യമാണിത്.