കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണി​യനി​ൽ മൈക്രോഫിനാൻസ് മൂന്നാംഘട്ട വായ്പാ വിതരണത്തിന്റെ ഭാഗമായി വിവിധ സ്വാശ്രയ സംഘങ്ങൾക്ക് ഒരു കോടി രൂപ വിതരണം ചെയ്തു. കോമന 15ാം നമ്പർ ശാഖായോഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ എം.ബാബു അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ എൻ.മോഹൻദാസ്, സന്തോഷ് വേണാട്, എ.ജി.സുഭാഷ്, ഉമേഷ് കൊപ്പാറയിൽ വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.പി.ശാന്ത, മൈക്രോഫിനാൻസ് കോർഡിനേറ്റർ വിമല പ്രസന്നൻ, വത്സലാ രാജേന്ദ്രൻ പിയൂഷ് പ്രസന്നൻ, ശ്രിജാ രാജേഷ്, സുശീലാ മോഹനൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി രാജു പഞ്ഞിപ്പറമ്പ് സ്വാഗതവും പ്രസിഡന്റ് പൊന്നപ്പൻ നന്ദിയും പറഞ്ഞു.