ആലപ്പുഴ: സൈക്കിൾ യാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു. ഉത്തർപ്രദേശ് സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്റെ മകൻ സെയ്ഫ് അലിയാണ് (27) മരിച്ചത്.
ആലപ്പുഴ കൊട്ടാരം പാലത്തിന് സമീപമായിരുന്നു അപകടം. അലി സഞ്ചരിച്ച സൈക്കിളിന്റെ ഹാൻഡിലിൽ ബസ് തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അലിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.