ആലപ്പുഴ : രജിസ്റ്റേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ആലപ്പുഴ യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ്.പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യ്തു.യൂണിറ്റ് പ്രസിഡന്റ് മധു.എൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് എ.കെ മഞ്ചുമോൾ,സെക്രട്ടറി .സിനി.എ, ട്രഷറർ സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡന്റ്- മധു.എൻ, സെക്രട്ടറി- ഷീന ജോസഫ്, ട്രഷറർ- സന്ധ്യ കെ.ബി എന്നിവരെ തിരഞ്ഞെടുത്തു.