 
ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ അഞ്ചുവരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. നവരാത്രി ആഘോഷ പരിപാടികളുടെ ഭദ്രദീപ പ്രകാശനം ഇന്നു വൈകിട്ട് 5.30ന് ക്ഷേത്രാങ്കണത്തിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിക്കും. ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അദ്ധ്യക്ഷത വഹിക്കും. നാളെ വൈകിട്ട് 5.30ന് ദക്ഷിണാമൂർത്തി പൂജ, 28ന് മാതൃപൂജ, 29ന് ഗുരുപൂജ, 30ന് ദമ്പതീപൂജ, ഒന്നിന് ശ്രീവിദ്യാമന്ത്ര പൂജ, 2ന് കുമാരീ പൂജ, 3ന് പൂജവയ്പ്, 4ന് മഹാനവമി നവ ദുർഗ്ഗാപൂജ, 5ന് വിദ്യാരംഭം. എസ്.ഡി.കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. കല്ലേലി ഗോപാലകൃഷ്ണൻ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.