ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ദേശീയ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി ജനറൽ ബോഡിയോഗം അനുശോചനം രേഖപ്പെടുത്തി . ജില്ലാ പ്രസിഡന്റ് ഡി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജീവൻകുമാർ, ടോമി പള്ളിപ്പാടൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ.ലാൽജി, കെ.ജെ.സണ്ണി, വി.പി.പ്രകാശൻ, ബേബി ജോൺ തുടങ്ങിയവർ സംസാരിച്ചു.