 
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ ശ്രീനാരായണ ദർശന പഠനകേന്ദ്രത്തിലെ അഞ്ചാമത് ബാച്ചിൽ ഗുരുഷട്കം എന്ന കൃതിയെ ആസ്പദമാക്കിയുള്ള പഠനക്ലാസ് യോഗം കൗൺസിലർ പി.ടി. മൻമഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർമാരായ എം.കെ. ശ്രീനിവാസൻ, ഡയറക്ടർ ഡി.ധർമരാജൻ, കൗൺസിൽ അംഗങ്ങളായ അയ്യപ്പൻ കൈപ്പള്ളിൽ, രഘുനാഥ്, ബിജു പത്തിയൂർ, എസ്. ജയറാം, അഡ്വ. യു.ചന്ദ്രബാബു,വനിതാസംഘം പ്രസിഡന്റ് വിമല, സെക്രട്ടറി സുനി തമ്പാൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി എൻ. അശോകൻ സ്വാഗതവും ശ്രീനാരായണ ദർശന പഠനകേന്ദ്രം കോ ഓർഡിനേറ്റർ പി.എൻ. അനിൽകുമാർ നന്ദിയും പറഞ്ഞു.