 
ആലപ്പുഴ: നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ അഹമ്മദാബാദിലേക്ക് യാത്രതിരിച്ച കേരള റോവിംഗ് ടീമിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. ജില്ലാ സ്‌പോർട്സ് കൗൺസിലും ആലപ്പുഴ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും ലോഗോ പതിച്ച ടീഷർട്ടുകൾ കായിക താരങ്ങൾക്ക് സമ്മാനിച്ചു.സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, റോവിംഗ് അസോസിയേഷൻ കേരള സെക്രട്ടറി ജി.ശ്രീകുമാരകുറുപ്പ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി. സോജി, മുൻ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. നിമ്മി അലക്സാണ്ടർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.ജയമോഹൻ, ഒളിമ്പ്യൻ പൗലോസ്, പി.വി. ഷിജിലാൽ, വിമൽ പക്കി,
സിബി എന്നിവർ പങ്കെടുത്തു.