 
ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മ സേവാ സംഘത്തിൽ നവരാത്രി മഹോത്സവത്തിനു തിരിതെളിഞ്ഞു. ചേർത്തല നീലിമംഗലം ശശിധരൻ തന്ത്രി മുഖ്യ കാർമികത്വം വഹിക്കും. സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ ഭദ്രദീപപ്രകാശനം നിർവഹിച്ചു. ദിവസവും വിശേഷാൽ ഗുരുപൂജ, വിശേഷാൽ സരസ്വതിപൂജ, ദേവീ ഭാഗവത പാരായണം എന്നിവ നടക്കും. ദുർഗാഷ്ടമി ദിനത്തിൽ രാവിലെ 7.30ന് പൂജവയ്പ്, മഹാനവമി ദിനത്തിൽ വാഹനപൂജ, ആയുധപൂജ, ശ്രീചക്രപൂജ, വിജയദശമി ദിനത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി പ്രദീപ് ശാന്തിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങുകൾക്ക് സെക്രട്ടറി ബി.കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് ടി. മോഹൻകുമാർ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ കെ.ആർ. രാജൻ, ഭരണ സമിതി അംഗങ്ങളായ യതീന്ദ്രദാസ്, യു. മുരളീധരൻ, ബി. അശോകൻ, വിനോദ് ബാബു, ഗോകുൽ ജി.ദാസ്, പ്രകാശൻ, ശിശുപാലൻ, ദേവദത്തൻ, ലേഖ മനോജ്, പ്രസന്ന ദേവരാജൻ, ഉപദേശക സമിതി അംഗങ്ങളായ ഗോപിനാഥൻ, പി. രമേശൻ, സുരേഷ് പടീറ്റടത്ത്, ആർ.എസ്. രാജൻ, ബി. പുഷ്പാംഗദൻ, ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായ കെ. മംഗളൻ, ബി.സന്തോഷ് കുമാർ, സനൽ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.