photo
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

ചേർത്തല: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. മധു ദേവദർശനത്തിന്റെ, പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലാണ് ബാങ്ക് കൃഷി നടത്തിയത്. പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജി. ഉദയപ്പൻ സ്വാഗതം പറഞ്ഞു.ഭരണ സമിതിയംഗങ്ങളായ ജി.മുരളി, വി.പ്രസന്നൻ,കെ.കൈലാസൻ, കെ.ഷൺമുഖൻ, ടി.രാജീവ്, പ്രസന്ന മുരളി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കമലമ്മ, പി.ടി.ശശിധരൻ എന്നിവർ സംസാരിച്ചു. പാവൽ, പീച്ചിൽ, പടവലം,പയർ വെണ്ട തുടങ്ങി പത്തിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. കനത്ത കാലവർഷത്തെ അതിജീവിച്ചാണ് കൃഷി നടത്തിയത്. മഴ കനത്തപ്പോൾ പച്ചക്കറി ചെടികൾ വെള്ളത്തിലായിട്ടും മികച്ച വിളവാണ് ലഭിച്ചത്.